രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുതിയ അധ്യായം തുറന്ന് ഓഫ്ലൈൻ യുപിഐ 'ടാപ്പ് ആൻഡ് പേ' സംവിധാനം ഇന്ത്യ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും സ്മാർട്ട്ഫോണിലൂടെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ......
ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.
തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ലേഖനം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.
‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലാണ് ഫീച്ചർ.
വി.എസ്. ......
കോട്ടയം: പാല നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചത്. ......
ദോഹ: ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു അവതരിപ്പിക്കുന്ന മെഗാ മെന്റലിസം ഷോയുടെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് ദോഹയിലെ Zaatar Restaurant-ൽ പ്രൗഢഗംഭീരമായി നടന്നു. 2026 ഓഗസ്റ്റ് 28-ന് ദോഹയിൽ അരങ്ങേറുന്ന മെഗാഷോയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ചടങ്ങിലൂടെ നടത്തിയത്.
സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സ്പോൺസർമാർ, വിവിധ സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 50 അസറ്റ് മാനേജർമാരുടെ ഫോബ്സ് (Forbes Middle East) പട്ടികയിൽ ഇടംപിടിച്ച് അഞ്ച് പ്രമുഖ ഖത്തരി നേതാക്കൾ. ഏകദേശം 16 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഈ അഞ്ച് പേർ മാത്രമായി കൈകാര്യം ചെയ്യുന്നത്. ......
ബ്രിസ്ബെൻ : കൊറോണ ഉൾപ്പെടെ ലോകം കണ്ട മാരക വൈറസുകളേക്കാൾ ഭയാനകമായി മനുഷ്യരാശിയെയും ഭൂമിയെയും വിറപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'എ ത്രെറ്റ് ടു ലൈഫ്' (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ പുരോഗമിക്കുന്നു. 'ആംഫി'യുടെ ബാനറിൽ ജോയ് കെ. ......
ദോഹ: ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) രാജ്യത്തെ 15 ഹെൽത്ത് സെന്ററുകളിൽ ഫിസിയോതെറാപ്പി സേവനം വ്യാപിപ്പിച്ചു. നിലവിൽ 69 വിദഗ്ധരാണ് ഈ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.
ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ഫിസിയോതെറാപ്പി ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് ഫിസിയോതെറാപ്പി സർവീസ് ഡയറക്ടർ ഡോ. ......
കൊച്ചി: ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാന്‍ഡുകളായ ബോഷ് , സീമന്‍സ് എന്നിവയുടെ മാതൃകമ്പനിയായ ബി.എസ്.എച്ച് ഹോം അപ്ലയന്‍സസിന്റെ ആദ്യ സംയോജിത മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ഫുഡ് പ്രിപ്പറേഷന്‍, കുക്കിങ്, പ്രീമിയം കോഫി സൊല്യൂഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാണ് ഓണ സീസണ് ആസന്നമാകവേ ആകര്‍ഷക ഓഫറുകളുമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പാചകരീതിക്ക് അനുയോജ്യമായ ജര്‍മ്മന്‍ സാങ്കേതികവിദ്യ ബി.എസ്.എച്ച് ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക മേന്മയേകുന്നതായി മേളയുടെ സംഘാടകര്‍ പറഞ്ഞു. ......